
തിരുവനന്തപുരം : സംസ്ഥാനത്തെ കുട്ടികൾക്കായി ആദ്യമായി സാഹിത്യോത്സവം സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഈ അധ്യയന വർഷം മുതൽ ‘അക്ഷരക്കൂട്ട്’ എന്ന പേരിൽ നടക്കുന്ന സാഹിത്യോത്സവം സെപ്റ്റംബർ 18, 19 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും.
അക്ഷരക്കൂട്ട് എന്ന പേരിൽ നടത്തുന്ന കുട്ടികളുടെ സാഹിത്യോത്സവത്തിൽ സാഹിത്യ ശിൽപ്പശാലയും നടക്കും. സാഹിത്യോത്സവത്തിൽ കുട്ടികളെഴുതിയ പുസ്തകങ്ങളുടെ പ്രദർശനം ഉണ്ടാകും. കുട്ടികൾക്ക് താമസ സൗകര്യം ഒരുക്കും. സാഹിത്യത്തോട് താല്പര്യം ഉള്ളവർക്ക് പങ്കെടുക്കാം.
ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമുണ്ടാകും. തിങ്കളാഴ്ച മുതൽ പോർട്ടൽ വഴി ഇതിനായി രജിസ്റ്റർ ചെയ്യാം. അടുത്ത വർഷം മുതൽ കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ ട്രോഫിയും സർട്ടിഫിക്കറ്റും നൽകും.