
നെടുങ്കണ്ടം: രഹസ്യ അറയില്‍ 200 കുപ്പി മാഹി മദ്യവുമായി യുവാവ് അറസ്റ്റിൽ,രാജാക്കാട് മുക്കുടി സ്വദേശി അനന്തുവിനെയാണ് (28) എക്സൈസ് സംഘം പിടികൂടിയത്.വാഹനത്തിൻറെ പ്ലാറ്റ് ഫോമില്‍ രഹസ്യ അറ നിർമിച്ചാണ് മദ്യം സൂക്ഷിച്ചിരുന്നത്. പനംകുട്ടി പവർഹൗസ് പരിസരത്ത് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്കോഡും, ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ നേതൃത്വത്തിലുള്ള സ്ക്വാഡും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മദ്യവും മദ്യം കടത്തികൊണ്ടുവന്ന വാഹനവും കസ്റ്റഡിയിലെടുത്തു.
രാജാക്കാട് കേന്ദ്രീകരിച്ച് ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മദ്യവില്‍പന നടത്തിവന്നയാളാണ് അനന്ദു. രാജാക്കാട് കനകക്കുന്ന് സ്വദേശിയുമായി ചേർന്നാണ് മദ്യവില്‍പ്പന നടത്തുന്നതെന്ന് പ്രതി മൊഴി നല്‍കി. കേസിലെ കൂടുതല്‍ പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എക്സൈസ് സംഘം പറഞ്ഞു.സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ബി.രാജ്കുമാര്‍, പ്രിവന്റിവ് ഓഫീസർ ടി.എ.അനീഷ്, ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമീഷണർ സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് നെബു എ.സി, പ്രിവന്റീവ് ഓഫീസർമാരായ സിജുമോൻ കെ.എൻ. ലിജോ ജോസഫ് സിവില്‍ എക്സൈസ് ഓഫീസർ ആല്‍ബിൻ ജോസ് എന്നിവർ ചേർന്നാണ് വാഹന പരിശോധന നടത്തിയത്.