Banner Ads

വില്പന ലക്ഷ്യമിട്ട് സൂക്ഷിച്ച മദ്യം പിടികൂടി; ഷൊർണൂർ സ്വദേശിയെ പട്ടാമ്പി എക്സൈസ് അറസ്റ്റ് ചെയ്തു.

പാലക്കാട്: പട്ടാമ്പി എക്‌സൈസ് ഇൻസ്‌പെക്ടർ എച്ച് വിനുവും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഷൊർണുർ കവളപ്പാറയില് റോഡരികിൽ വച്ച് ഇന്ത്യൻ നിർമിത വിദേശ മദ്യം കൈവശം വച്ച് അനധികൃത മധ്യ വില്പന പിടികൂടിയത്. സംഭവത്തിൽ കവളപ്പാറ ചോലയിൽ വീട്ടിൽ നാരായണൻകുട്ടിയെ അറസ്റ്റ് ചെയ്തു.

പാലക്കാട് എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പട്ടാമ്പി അസിസ്റ്റന്റ് എക്സ്സൈസ് ഗ്രേഡ് ഇൻസ്‌പെക്ടർമാരായ പികെ സൽമാൻ റസാലി, കെ മണികണ്ഠൻ, വനിത സിവിൽ എക്സ്സൈസ് ഓഫീസർ സി ആരതി, സിവിൽ എക്സ്സൈസ് ഓഫീസർമാരായ നന്ദു, അനൂപ് രാജ്, എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.