ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയാക്കുന്നത് എന്തിനെന്ന ആരോപണവുമായി നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ. ഹേമ കമ്മിറ്റി വിട്ട് നിങ്ങള്‍ വയനാട്ടിലെ ദുരന്തത്തെ കുറിച്ച് സംസാരിക്കണമെന്നും അതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും നടി വ്യക്തമാക്കുന്നു റിപ്പോര്‍ട്ടിലെ കാര്യങ്ങളെ കുറിച്ച് തനിക്ക് ഓര്‍മയില്ലെന്നും ശാരദ മാധ്യമങ്ങളോട് പ്രതികരിച്ചു.
അഞ്ചാറ് വര്‍ഷം മുമ്ബ് നടന്ന തെളിവെടുപ്പിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ താന്‍ എഴുതിയ കാര്യങ്ങളെ കുറിച്ചുo തനിക്ക് ഓര്‍മയില്ലെന്നും നടി ശാരദ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വ്യക്തമായ നിലപാടുകൾ ജസ്റ്റിസ് ഹേമ പറയട്ടെ എന്നും നടി ശാരദ പറയുന്നു.
റിപ്പോര്‍ട്ടിലെ ശാരദയുടെ വിവാദ പരാമര്‍ശങ്ങളില്‍ മറുപടി നല്‍കാനും നദി താല്പര്യം കാണിക്കുന്നില്ല .