Banner Ads

ശുചിത്വം ഇല്ല; പൊൻകുന്നം ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം : പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവറെ സ്ഥലംമാറ്റി. കെഎസ്ആർടിസി ബസിൻ്റെ മുൻവശത്ത് പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ട സംഭവത്തിലാണ് ഡ്രൈവർ ജെയ്മോൻ ജോസഫിനെ സ്ഥലം മാറ്റിയത്. പുതുക്കാട് ഡിപ്പോയിലേക്കാണ് മാറ്റിയത്. ബസിനുള്ളിലെ മാലിന്യം ശ്രദ്ധയിൽപെട്ട ഗതാഗതമന്ത്രി ഗണേഷ് കുമാർ ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ ശാസിച്ചിരുന്നു.

ഡ്രൈവറെ കൂടാതെ ഈ ബസിൻ്റെ വെഹിക്കിൾ സൂപ്പർവൈസറുടെ ചുമതലയുണ്ടായിരുന്ന ഡ്രൈവറെയും സ്ഥലംമാറ്റിയിട്ടുണ്ട്. മാലിന്യം കുന്നുകൂടിയത് സർക്കാരിൻ്റെ ശുചിത്വ നയങ്ങൾക്ക് വിരുദ്ധമാണെന്നും ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.