
കോതമംഗലം: കോതമംഗലത്തിന് സമീപം വാരപ്പെട്ടിയിൽ കുടുംബശ്രീയുടെ കൈത്താങ്ങിൽ ജനപ്രതിനിധികളുടെ പിന്തുണ തണ്ണിമത്തൻ കൃഷിക്ക് ഗ്രാമീണ ശാക്തീകരണത്തിന്റെ പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. കുടുംബശ്രീയുടെയും വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ 50 സെൻ്റ് സ്ഥലത്താണ് തണ്ണിമത്തൻ കൃഷി ചെയ്തത്. ഒപ്പം പയർ ഉൾപ്പെടെയുള്ള മറ്റ് കൃഷികളും പരീക്ഷിച്ചിരുന്നു.
എറണാകുളം കുടുംബശ്രീ ജില്ലാ മിഷൻ എല്ലാ സിഡിഎസ് കളിലും തണ്ണിമത്തൻ കൃഷി ചെയ്യുക എന്ന നിർദ്ദേശത്തെ തുടർന്ന് ചെയർപേഴ്സൺ ധന്യ സന്തോഷ് , പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു ശശി എന്നിവരുടെ നേതൃത്വത്തിൽ മെമ്പർമാരായ കെ എം സെയ്ത്, ദീപാ ഷാജു, ഷജി ബെസ്സി, ജീവ അംഗം മഞ്ജു ബൈജു എന്നിവർ ചേർന്നാണ് തണ്ണിമത്തൻ കൃഷി ചെയ്തത്ജൈവ പച്ചക്കറി എന്നപോലെ തന്നെ വിഷം കലരാത്ത പഴവർഗ്ഗങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ലക്ഷ്യത്തിൽ നടത്തിയ ഈ പദ്ധതിക്ക് കൃഷി ഓഫീസർ സൗമ്യയും,സ്ഥലത്തിൻറെ ഉടമ ബേബിയും കുടുംബവും പൂർണ്ണ പിന്തുണ നൽകിയാണ് തണ്ണി മത്തൻ കൃഷി വിജയത്തിലെത്തിച്ചത്.
രണ്ടര മാസം കൊണ്ട് വിളവെടുക്കാൻ പറ്റുന്ന കിരൺവിഭാഗത്തിൽപ്പെട്ട തൈകളാണ് നട്ടത്. ആദ്യ വിളവെടുപ്പിൽ തന്നെ പ്രതീക്ഷിച്ചതിലും വിളവ് ലഭിച്ചു.വരും നാളുകളിൽ കുടുംബശ്രീയുമായി സഹകരിച്ചു കൊണ്ട് കൃഷി വിപുലമാക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു ശശി പറഞ്ഞു.കൃഷിക്ക് ആവശ്യമായ എല്ലാ പിന്തുണയും ഗ്രാമ പഞ്ചായത്ത് തുടർന്നും നൽകുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് PK ചന്ദ്രശേഖരൻ നായർ പറഞ്ഞു