Banner Ads

പി.പി ദിവ്യക്കെതിരെ ഡിജിപിക്ക് പരാതിയുമായി കെഎസ്‌യു പ്രവർത്തകർ

കണ്ണൂർ:പി.പി ദിവ്യയുടെ എല്ലാ ഇടപെടലുകളും സംശയാസ്പദമെന്നും ഗൂഢാലോചനയില്‍ അന്വേഷണം നടത്തണമെന്നും ആവശ്യo മുന്നോട്ട് വെച്ചാണ് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസാണ് പരാതി നല്‍കിയത്.കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ ഉന്നത ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യം.വിളിക്കാതെ പോകണ്ട കാര്യം എന്താണ് ദിവ്യക്ക് ഉള്ളത്?

കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിച്ച തീരുമാനമാണ് ദിവ്യയുടെ രാജി. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അതില്‍ നല്ലൊരു പങ്കും കണ്ണൂർ കളക്ടർ അരുണ്‍ കെ വിജയനാണുള്ളത്.സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റിയും പ്രതിപക്ഷ നേതാവുമടക്കം ആരോപിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് മാത്രമുള്ള യാത്രയയപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എത്തിയത് എന്തിനെന്നും എങ്ങനെയാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ചോദിക്കുന്നു.

 


     
                
                

Leave a Reply

Your email address will not be published. Required fields are marked *