Banner Ads

തൊഴിലാളി ദിനത്തിൽ ജീവനക്കാർക്ക് ; ശമ്ബളം നൽകി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം:തൊഴിലാളി ദിനത്തിൽ തന്നെ ജീവനക്കാർക്ക് ശമ്ബളം നൽകി കെ.എസ്.ആർ.ടി.സി. മേയ് ദിനത്തിൽ ഇരുപത്തി രണ്ടായിരത്തിൽപ്പരം ജീവനക്കാരിലേക്കാണ് ശമ്ബളം എത്തുക എഴുപത്തിയഞ്ചു കോടി ആറു ലക്ഷം രൂപ ഇതിനായി അനുവദിച്ചിരുന്നത്. മേയ്യിന സമ്മാനം എന്ന തലക്കെട്ടോടെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഗതാഗത മന്ത്രിയാണ് ശമ്ബളം നൽകിയ വിവരം പങ്കുവെച്ചത്. ജീവനക്കാരുടെ ശമ്‌ബളം ഒന്നാം തീയതി തന്നെ ഒറ്റത്തവണയായി നൽകുമെന്ന് ഗതാഗത വകുപ്പ് ഉറപ്പ് നൽകിയിരുന്നു. ജീവനക്കാരുടെ ശമ്ബളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നൽകും എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെയും പ്രധാന പ്രഖ്യാപനമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *