Banner Ads

മൂന്നാറിൽ കെ.എസ്.ആർ.ടി.സി. ഡബിൾ ഡെക്കർ ബസ് അപകടത്തിൽപ്പെട്ടു; യാത്രക്കാർ സുരക്ഷിതർ

മൂന്നാർ : മൂന്നാറിൽ ദേവികുളത്ത് ഡബിൾ ഡെക്കർ കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണം വിട്ട് അപകടം. മൂന്നാറിൽ നിന്ന് ഗ്യാപ് റോഡ് വഴി വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ബസ്സ് ആണ് അപകടത്തിൽപ്പെട്ടത്.

ദേവികുളത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഒരു വെയിറ്റിങ് ഷെഡ് ഇടിച്ചുതകർത്ത ശേഷം കലുങ്കിലിടിച്ച് നിൽക്കുകയായിരുന്നു. ബസ്സിൽ 48 വിനോദ സഞ്ചാരികളുണ്ടായിരുന്നു. യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.