
കണ്ണൂര്‍: കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥാടന യാത്ര സംഘടിപ്പിക്കുന്നു. സെപ്റ്റംബർ രണ്ടിന് പുലർച്ചെ അഞ്ച് മണിക്ക് പയ്യന്നൂരിൽ നിന്ന് യാത്ര പുറപ്പെട്ട് സെപ്റ്റംബർ നാലിന് പുലർച്ചെ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്.
പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ
ചോറ്റാനിക്കര ദേവി ക്ഷേത്രം
വൈക്കം മഹാദേവ ക്ഷേത്രം
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
മണ്ണാറശാല നാഗരാജ ക്ഷേത്രം
കൂടാതെ, ആറന്മുള വള്ളസദ്യയും ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് ഈ അവസരം ലഭിക്കുക.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
9495403062
9745534123