
കോഴിക്കോട് : കോഴിക്കോട് ദേശീയ പാതയിൽ വീണ്ടും വിള്ളൽ കണ്ടതായി പരാതി . തിരുവങ്ങൂർ മേൽ പാലത്തിലാണ് 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിൽ കണ്ടെത്തിയത്. പാലത്തിന്റെ സ്ലാബ് തുടങ്ങുന്നതിന് മുൻപാണ് ഈ വിള്ളൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് വിള്ളൽ രൂപപ്പെട്ടതെന്നാണ് വിവരം.
വിണ്ടുകീറിയ ഭാഗത്ത് ടാർ ഇട്ട് അടച്ചു. റോഡ് വിണ്ടു കീറിയത് കഴിഞ്ഞ ദിവസമാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. മഴ പെയ്ത സമയത്താണ് വിള്ളൽ കണ്ടെത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. നാട്ടുകാർ അറിയിച്ചതോടെ, റോഡ് പൊളിഞ്ഞ ഭാഗം പരിശോധിക്കാതെ, വിണ്ടുകീറിയ ഭാഗത്ത് ടാർ ഒഴിക്കുക മാത്രമാണ് ചെയ്തതെന്നും പ്രദേശവാസികൾ പറയുന്നു. അരക്കിലോമീറ്ററോളം ദൂരത്തിൽ മേൽപ്പാലം റോഡ് കീറിയിട്ടുണ്ട്. അടച്ചെങ്കിലും ചിലയിടങ്ങളിൽ റോഡ് വീണ്ടും വിണ്ടുകീറിയ നിലയിലാണ്