
കോഴിക്കോട് : സാങ്കേതിക പ്രശ്നമാണ് ഇന്ധന ചോർച്ചയ്ക്ക് കാരണമെന്നാണ് കണ്ടെത്തലിൽ പറയുന്നത്. ബുധനാഴ്ച്‌ച വൈകിട്ട് നാല് മണി മുതലാണ് ഇന്ധന ചോർച്ചയുണ്ടായത്. നാല് മണി മുതൽ ഡീസൽ ചോർച്ചയുണ്ടെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും വൈകിട്ട് ആറ് മണിയോടെയാണ് ചോർച്ച കണ്ടെത്തിയത്. ഇന്ധനം നിറയ്ക്കുന്ന ടാങ്ക് ഓവർ ഫ്ലോ ആയതാണ് ചോർച്ചയ്ക്ക് കാരണമായത്.ഇതോടെ ഇന്ധനം അമിതമായി പുറത്തേക്ക് ഒഴുകാൻ തുടങ്ങി.
600 700 ലിറ്റർ ഡീസൽ പുറത്ത് പോയതായും നിലവിൽ എല്ലാ കാര്യങ്ങളും നിയന്ത്രണ വിധേയമാണെന്നും ഹിന്ദുസ്ഥാൻ പെട്രോളിയം എലത്തൂർ ഡിപ്പോ മാനേജർ ബിനിൽ പറയുന്നു. കൂടാതെ ഓവുചാലുകളിലേക്ക് ഒഴുകിയ ഡീസൽ നാട്ടുകാർ കുപ്പികളിൽ ശേഖരിക്കാൻ തുടങ്ങി.മുൻകരുതൽ നടപടിയുടെ ഭാഗമായി അഗ്നിരക്ഷാ സേന ഉടൻതന്നെ സ്ഥലത്തെത്തി.അലാറം പ്രവർത്തിക്കാത്തതാണ് ഇന്ധന ചോർച്ചയ്ക്ക് കാരണമായ തീർന്നത്. പ്രശ്നം ഇതുവരെയും പരിഹരിക്കപ്പെട്ടിട്ടില്ല എന്ന് ദേശവാസികൾ പറയുന്നു. സ്ഥാപനത്തിന് സ്റ്റോപ് മെമ്മോ നൽകണo എന്നും ഡീസൽ ചോർച്ച ഇന്ന് പരിഹരിക്കണം ഇല്ലങ്കിൽ വലിയ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും നാട്ടുകാർ പറയുന്നു.