
കൊല്ലം: കൊല്ലം കൊട്ടിയം മൈലക്കാട് നിർമ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ, ജില്ലാ കളക്ടർ എൻ. ദേവീദാസിന്റെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര യോഗം ചേരും. ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) റീജിയണൽ ഓഫീസർ, പ്രോജക്ട് ഹെഡ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.ദേശീയപാത അധികൃതരിൽ നിന്നും മറ്റ് സർക്കാർ വകുപ്പുകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരിൽ നിന്നും കളക്ടർ സംഭവത്തിൽ വിശദീകരണം തേടും.
അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനായി എൻഎച്ച്എഐയുടെ ഒരു വിദഗ്ദ്ധ സംഘം ഉടൻ തന്നെ സ്ഥലം സന്ദർശിക്കും.കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷഇന്നലെ മൈലക്കാടുണ്ടായ അപകടത്തിൽ മണ്ണിടിഞ്ഞ് സൈഡ് വാളും സർവ്വീസ് റോഡും പൂർണ്ണമായി തകർന്നിരുന്നു. സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള വാഹനയാത്രക്കാർ തലനാരിഴയ്ക്കാണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. നിർമ്മാണത്തിലെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ടെങ്കിലും, തകർച്ചയിൽ വീഴ്ചകളില്ലെന്നാണ് എൻഎച്ച്എഐയുടെ നിലപാട്.