
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ചതായി റിപ്പോർട്ട്. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിനെയാണ് മരണപ്പെട്ടത്.കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രണ്ടര മണിക്കൂറോളം കുടുങ്ങിക്കിടന്ന ബിന്ദുവിനെ ഏറെ പരിശ്രമങ്ങൾക്ക് ശേഷം പുറത്തെടുത്ത്.
അപകടത്തിൽപ്പെട്ട ഒരു കുട്ടിയെയും മറ്റ് രണ്ടുപേരെയും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു.
രണ്ടര മണിക്കൂർ നേരം ഇവർ അതിനുള്ളിൽ കുടുങ്ങിക്കിടന്നു. എന്നാൽ തകർന്നുവീണ വാർഡിന് സമീപത്തെ കുളിമുറിയിലേക്കാണ് പോയതെന്നാണ് വിവരം.ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. കെട്ടിടത്തിനടിയിൽ ഉണ്ടായിരുന്ന മൂന്നുപേരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്. ബിന്ദുവിനെ പുറത്തെടുത്ത് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.