
ഇടുക്കി : ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തിന് സമീപം കൂട്ടാർ പുഴയിൽ ജലനിരപ്പ് കുത്തനെ ഉയർന്നതിനെ തുടർന്ന് പുഴയുടെ തീരത്ത് നിർത്തിയിട്ടിരുന്ന ഒരു ട്രാവലർ വാഹനമാണ് ശക്തമായ ഒഴുക്കിൽപ്പെട്ട് ഒലിച്ചുപോയത്.മലയോര മേഖലയിൽ കനത്ത മഴ പെയ്തതിനെത്തുടർന്ന് കൂട്ടാർ പുഴയിലും കൈവഴികളിലും വെള്ളം പെട്ടെന്ന് ഉയരുകയായിരുന്നു.