
പാലക്കാട്: ചുരുളിക്കൊമ്പന് ഇനി എല്ലാം കാണാം; ചികിത്സാ ദൗത്യം പൂർത്തിയായി.ആനയ്ക്ക് കാഴ്ച പരിമിതിക്കുള്ള മരുന്ന് നൽ കി. ആനയ്ക്ക് ഗുരുതര പരുക്കുകളില്ലാത്തതി നാൽ വനത്തിനുള്ളിൽ വച്ചായിരുന്നു ചികി ത്സ.
ഫോറസ്റ്റ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയുടെ നേതൃത്വത്തിൽ നടന്ന ചികിത്സയ്ക്കു ശേഷം ആനയ്ക്ക് റേഡിയോ കോളർ പിടിപ്പിച്ച് ഉൾക്കാട്ടിലേക്കയച്ചു.ദൗത്യം പൂർണമായി വിജയകരമെന്നും ആന യുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളി ല്ലെന്ന് ദൗത്യസംഘം വ്യക്തമാക്കി.
മണിക്കൂറു കൾ നീണ്ട ദൗത്യമാണ് പാലക്കാട് മലമ്പുഴയി ൽ വച്ച് പൂർത്തീകരിച്ചത്. മയക്കുവെടി വെച്ച തിനെ തുടർന്ന് രണ്ടു മണിക്കൂർ നേരമാണ് പി ടി 5 ഉറങ്ങിയത്.രാവിലെ എട്ടോടെയാണ് ദൗത്യത്തിനു തുടക്ക മിട്ടത്. ദൗത്യത്തിനായി മുത്തങ്ങയിൽ നിന്ന് വി ക്രം, ഭരത് എന്നീ കുങ്കിയാനകളെ പാലക്കാട് എത്തിച്ചിരുന്നു.