
ബംഗളൂരു:പ്രശസ്ത കന്നഡ ചലച്ചിത്ര നടൻ ഹരീഷ് റായ് (55) അന്തരിച്ചു. ദീർഘനാളായി ക്യാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച ബെംഗളൂരുവിലെ കിഡ്‌വായ് ആശുപത്രിയിൽ വെച്ചാണ് വിടവാങ്ങിയത്.കന്നഡ സിനിമയുടെ സുവർണ കാലഘട്ടത്തിലാണ് ഹരീഷ് റായിയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത്.
അദ്ദേഹത്തെ ശ്രദ്ധേയനാക്കിയ കഥാപാത്രമായിരുന്നു 1990 കളിലെ സൂപ്പർഹിറ്റ് ചിത്രമായ ‘ഓം’-ലെ ഡോൺ റോയി. ഈ കഥാപാത്രത്തിന്റെ പേര് അദ്ദേഹം പിന്നീട് സ്വന്തം പേരിനൊപ്പം ചേർക്കുകയായിരുന്നു.കന്നഡ സിനിമയിൽ മാത്രമല്ല, തമിഴിലുമായി നിരവധി സിനിമകളിൽ വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ഹരീഷ് റായ് വെള്ളിത്തിരയിൽ തൻ്റെ ശക്തമായ സാന്നിധ്യം അറിയിച്ചു. താരത്തിന്റെ വിയോഗം കന്നഡ സിനിമാ ലോകത്തിന് തീരാനഷ്ടമാണ്.