Banner Ads

കേരള സർവകലാശാല: ഗവർണർ വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ; പ്രതിസന്ധി രൂക്ഷമാകുന്നു

കേരള സർവകലാശാല വിഷയത്തിൽ വിട്ട് വീഴ്ചയില്ലാതെ ഗവർണർ പ്രതിസന്ധി രൂക്ഷമാകുന്നു. രജിസ്ട്രാർ, ജോയിൻ്റ് രജിസ്ട്രാർ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് ​ഗവർണറുടെ ഒരുക്കം. കെ.എസ് അനിൽകുമാർ, പി. ഹരികുമാർ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് ആലോചന. സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെയും നടപടി ഉണ്ടായേക്കും.

ഇടത് സിൻഡിക്കേറ്റ് അംഗങ്ങളോട് വിശദീകരണം തേടും. അതിന് ശേഷം നടപടിയെടുക്കാനാണ് ആലോചന. കോടതിയലക്ഷ്യത്തിന് ആർ. രാജേഷിനോട് വിശദീകരണം തേടാനും ആലോചനയുണ്ട്. രാജേഷിനെതിരെയും നടപടി ഉണ്ടായേക്കും. വൈസ് ചാൻസിലറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ​ഗവർണറുടെ നടപടി.

കഴിഞ്ഞ ദിവസം സിൻഡിക്കേറ്റ് യോ​ഗം ചേർന്ന് രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയത് നിയമവിരുദ്ധമാണെന്നാണ് വി.സിയുടെ റിപ്പോർട്ട്. ഈ വിഷയത്തിൽ ഗവർണർ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്. ഇത് കേരള സർവകലാശാലയിൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.