Banner Ads

കേരളം മഴക്കെടുതിയിലേക്ക്: ന്യൂനമർദ്ദം ശക്തിപ്പെട്ടു; 4 ജില്ലകളിൽ ‘ഓറഞ്ച് അലേർട്ട്’ പ്രഖ്യാപിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ശക്തിപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ ശക്തമായ മഴ തുടരുന്നു. സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുള്ളത്.ഓറഞ്ച് അലേർട്ട് വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

യെല്ലോ അലേർട്ട് (ശക്തമായ മഴ): എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് നിലനിൽക്കും.നാളെ: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും.കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെ മത്സ്യബന്ധനത്തിന് പോകരുത്.

മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. അധികൃതർ നൽകുന്ന നിർദേശങ്ങൾ എല്ലാവരും കൃത്യമായി പിന്തുടരണം.