Banner Ads

കലോത്സവ ലഹരിയിൽ കേരളം; സമാപനത്തിന് മോഹൻലാൽ എത്തും, വിധിനിർണ്ണയത്തിൽ മാറ്റങ്ങളെന്ന് മന്ത്രി.

തിരുവനന്തപുരം: തിരുവനന്തപുരം: വരാനിരിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ ചലച്ചിത്ര താരം മോഹൻലാൽ മുഖ്യാതിഥിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കലോത്സവത്തിന്റെ വിധിനിർണ്ണയത്തിൽ സുതാര്യത ഉറപ്പാക്കാൻ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.തുടർച്ചയായി മൂന്ന് തവണ കലോത്സവങ്ങളിൽ വിധികർത്താക്കളായവരെ ഇത്തവണ ഒഴിവാക്കും.

വിധിനിർണ്ണയത്തിൽ അഴിമതിയോ ക്രമക്കേടുകളോ നടക്കാതിരിക്കാൻ വിധികർത്താക്കൾ വിജിലൻസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും.വിധികർത്താക്കളിൽ നിന്ന് പ്രത്യേക സത്യവാങ്മൂലം എഴുതി വാങ്ങാനും തീരുമാനിച്ചു.ലേബർ കോഡ് പഠിക്കാൻ മൂന്നംഗ സമിതി കേന്ദ്ര സർക്കാരിന്റെ പുതിയ ലേബർ കോഡിനെക്കുറിച്ച് പഠിക്കാൻ സംസ്ഥാനം മൂന്നംഗ സമിതിയെ നിയോഗിച്ചു.

സുപ്രീം കോടതി മുൻ ജഡ്ജി ഗോപാല ഗൗഡ ചെയർമാനായ സമിതിയിൽ പ്രൊഫ. ശ്യാം സുന്ദർ, അഡ്വ. വർക്കിച്ചൻ പേട്ട എന്നിവർ അംഗങ്ങളാണ്. രണ്ട് റിസർച്ച് സ്കോളർമാരും ഇവരെ സഹായിക്കും.ഒരു മാസത്തിനകം സമിതി പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണം.റിപ്പോർട്ട് ലഭിച്ച ശേഷം തൊഴിലാളി നേതാക്കളോടൊപ്പം കേന്ദ്ര തൊഴിൽ മന്ത്രിയെ നേരിൽ കാണുമെന്നും മന്ത്രി അറിയിച്ചു.