
മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ കേരളം ദുഃഖത്തിലായിരിക്കുകയാണ്. ജനനായകനോടുള്ള ആദരസൂചകമായി നാളെ (ജൂലൈ 22, 2025 ചൊവ്വാഴ്ച) സംസ്ഥാനത്ത് പൊതു അവധി . സംസ്ഥാന സർക്കാർ വി.എസിന്റെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തി.ഇന്ന് വൈകിട്ട് 3:20-ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു വി.എസിന്റെ അന്ത്യം. 101 വയസ്സായിരുന്നു അദ്ദേഹത്തിന്. ജൂൺ 23-ന് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.