Banner Ads

ആശങ്കയിൽ കേരളം: വി.എസ്. അച്യുതാനന്ദൻ അതീവ ഗുരുതരാവസ്ഥയിൽ, വെന്റിലേറ്ററിൽ

തിരുവനന്തപുരം:വി.എസ്. അച്യുതാനന്ദൻ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തുന്നു.തുടർച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിർദ്ദേശം മെഡിക്കൽ ബോർഡ് നൽകിയിരുന്നു.എന്നാൽ ഇന്നലെ ഡയാലിസിസ് ചെയ്യാൻ ശ്രമിച്ചെങ്കിലും വി.എസിന്റെ ശരീരം അതിനോട് പ്രതികരിച്ചിട്ടില്ല. രക്തസമ്മർദ്ദം ഉയർന്നും താഴ്ന്നും നിൽക്കുകയാണ്. ഇതിനൊപ്പം വൃക്കകളുടെ പ്രവർത്തനം സാധാരണഗതിയിൽ എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്.വിവിധ വകുപ്പുകളിലെ ഡോക്ടർമാരുടെ സംഘം വി.എസിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.