Banner Ads

കേരളത്തിന് വീണ്ടും മഴ ഭീഷണി; അതിതീവ്ര ന്യൂനമർദ്ദം ഇന്ന് രാത്രി തീരത്തേക്ക്, ഇന്നും നാളെയും ഇടിമിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറിയതാണ് ഇതിന് കാരണം. ആന്ധ്രാ-ഒഡിഷ തീരത്ത് ഇന്ന് (വ്യാഴാഴ്ച) രാത്രിയോടെ കര തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നയിപ്പ്. അതിതീവ്ര ന്യൂനമർദ്ദം ഒഡിഷയിലെ ഗോപാൽപൂരിനും പരദ്വീപിനും ഇടയിൽ കരയിൽ പ്രവേശിക്കും.

ഇതിന്റെ ഫലമായി ആന്ധ്രയിലും ഒഡിഷയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ വടക്കൻ ജില്ലകളിലും മഴ കനക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ രണ്ട് ദിവസത്തേക്ക് ഇടിമിന്നൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (02/10/2025) നാളെയും (03/10/2025) ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.