Banner Ads

കരൂർ ദുരന്തം; വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 30 മരണം

കരൂർ : തമിഴക വെട്രി കഴകം (ടി.വി.കെ.) പ്രസിഡന്റ് വിജയ്‌യുടെ കരൂർ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 30 ആയി. മരിച്ചവരിൽ 3 കുട്ടികളും 10 സ്ത്രീകളും ഉൾപ്പെടുന്നുണ്ടെന്ന് കരൂർ മെഡിക്കൽ സൂപ്രണ്ട് സ്ഥിരീകരിച്ചു.10 പേർ അതീവ ഗുരുതരാവസ്ഥയിലാണ്.

മൂന്ന് കുട്ടികളെ ഐ.സി.യു.വിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.തിരക്കിലും പെട്ട് ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തെത്തുടർന്ന് വിജയ് പ്രസംഗം പൂർത്തിയാക്കാതെ പരിപാടി അവസാനിപ്പിച്ച് കാരവാനിലേക്ക് മടങ്ങി.