
കൊച്ചി:ബലിതർപ്പണത്തിന് തിരക്ക് കൂടും കെഎസ്ആർടിസി വിവിധ യൂണിറ്റുകളിൽ നിന്ന് യാത്രാ സൗകര്യം ഒരുക്കുന്നു. ബലിതർപ്പണം നടത്തുന്ന സ്ഥലങ്ങളിലേയ്ക്കും തിരിച്ചും നാളെ അധിക സ്പെഷ്യൽ സർവീസുകൾ. ചാർട്ടേഡ് ട്രിപ്പുകൾ എന്നിവ ഒരുക്കി.2025-ലെ കർക്കിടകവാവ് ബലിതർപ്പണം പ്രമാണിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം 24.07.2025-ന് വിവിധ യൂണിറ്റുകളിൽ നിന്നും കെ.എസ്ആർടിസി യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
വിവിധ യൂണിറ്റുകളിൽ നിന്നും ബലിതർപ്പണം നടത്തുന്ന സ്ഥലങ്ങളിലേയ്ക്കും തിരിച്ചും അധിക സ്പെഷ്യൽ സർവീസുകൾ ചാർട്ടേഡ് ടിപ്പുകൾ എന്നിവ ആവശ്യാനുസരണം ക്രമീകരിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു. തിരുവല്ലം, ശംഖുമുഖം, വേളി, കഠിനംകുളം, അരുവിക്കര, അരുവിപ്പുറം, അരുവിക്കര ശ്രീ ധർമശാസ്താ ക്ഷേത്രം.
(മാറനല്ലൂർ), വർക്കല, തിരുമുല്ലവാരം, കൊല്ലം, ആലുവ, ചേലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തിരുനാവായ ക്ഷേത്രം (മലപ്പുറം), തിരുനെല്ലി ക്ഷേത്രം (വയനാട്) തുടങ്ങിയ ബലിതർപ്പണ കേന്ദ്രങ്ങളിലേക്കാണ് പ്രധാനമായും സ്പെഷ്യൽ സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്. യാത്രാവശ്യം പരിഗണിച്ച് പ്രാദേശിക ബലി തർപ്പണ കേന്ദ്രങ്ങളിലേക്കും അധിക സർവീസുകൾ അതാത് ഡിപ്പോകൾ ക്രമീകരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.