Banner Ads

കണ്ണൂർ സി.ബി.എസ്.ഇ. ജില്ലാ കലോത്സവത്തിന്; നാളെ തുടക്കം

കണ്ണൂർ : കണ്ണൂർ സഹോദയ സ്‌കൂൾ കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സി.ബി.എസ്.ഇ. ജില്ലാ കലോത്സവത്തിന് നാളെ (ഒക്ടോബർ 9) തുടക്കമാകും. ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ വെച്ച് ഒൻപത്, 10, 11 തീയതികളിലാണ് കലോത്സവം നടക്കുക. നാളെ (ഒക്ടോബർ 9) രാവിലെ 9.30-ന് പ്രശസ്ത നടൻ ഗിന്നസ് പക്രു കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഈ കലാമേളയിൽ 3500-ൽ പരം വിദ്യാർഥികൾ മാറ്റുരയ്ക്കും. 16 വേദികളിലായി 83 മത്സര ഇനങ്ങളാണ് അരങ്ങേറുകയെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. കെ.പി. സുബൈർ, ഡോ. റജി സ്‌കറിയ, ടി.പി. സുരേഷ് പൊതുവാൾ, സിസ്റ്റർ അർച്ചന പോൾ, പി.പി. പ്രദ്യുമ്‌നൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.