Banner Ads

ത്രിവർണ്ണം ചാർത്തി കാഞ്ഞിരപ്പുഴ സ്പിൽവേ ഷട്ടറുകൾ; സ്വാതന്ത്ര്യദിനത്തിൽ വേറിട്ട കാഴ്ച

കാഞ്ഞിരപ്പുഴ ഡാമിലെ സ്പിൽവേ ഷട്ടറുകൾക്ക് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ത്രിവർണ നിറം നൽകി. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ സജ്ജീകരിച്ച ലൈറ്റുകളാണ് ഈ വർണ്ണക്കാഴ്ച ഒരുക്കിയത്. വൈകീട്ട് ഏഴ് മണിയോടെയാണ് ഷട്ടറുകളിലൂടെ താഴേക്ക് ഒഴുകുന്ന വെള്ളത്തിൽ ത്രിവർണം തെളിഞ്ഞത്. ഈ മനോഹരമായ ദൃശ്യം കാണാൻ നിരവധി ആളുകൾ തടിച്ചുകൂടി.ഓഗസ്റ്റ് 16 വരെ എല്ലാ ദിവസവും വൈകീട്ട് ഏഴ് മണി മുതൽ രാത്രി 10 മണി വരെ ഈ ലൈറ്റുകൾ തെളിയിക്കും.