Banner Ads

കാക്കോട് മതിൽ തകർന്നു; തൊഴിലാളിക്ക് ഗുരുതര പരിക്ക്,ഫയർഫോഴ്സും നാട്ടുകാരും രക്ഷകരായി

കോഴിക്കോട് : കോഴിക്കോട് കാക്കോട് വീടിൻ്റെ മതിൽ ഇടിഞ്ഞു വീണു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മതിലിൻ്റെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഇയാളെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് പുറത്തെടുത്തത്.

പരിക്കേറ്റ വ്യക്തിയെ ഉടൻതന്നെ കൂടുതൽ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. നിർമാണത്തിലിരിക്കുന്ന വീടിന്റെ ചുറ്റുമതിൽ പണിയുന്നതിനിടെ സമീപത്തെ വീടിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. നിർമാണ ജോലിക്ക് എത്തിയ തൊഴിലാളിയാണ് മതിലിൻ്റെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയത്.