Banner Ads

സംസ്ഥാന വ്യാപകമായി നാളെ ഐ.ടി.ഐകളില്‍ കെ.എസ്.യു പഠിപ്പുമുടക്കും

തിരുവനന്തപുരം: ഐ ടി ഐ സ്ഥാപനങ്ങളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതില്‍ കെ.എസ്.യു. നാളെ പ്രതിഷേധം. ഇടതുപക്ഷ സംഘടനകളിലെ ആഭ്യന്തര കലഹം മൂലമാണ് ഐ.ടി.ഐകളില്‍ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതെന്നും, പഠനക്രമം അടിയന്തരമായി പുന:ക്രമീകരിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് ആവശ്യപ്പെട്ടു.നിരന്തരമായ ആവശ്യമുയർന്നിട്ടും വിഷയത്തില്‍ വിദ്യാർഥി വിരുദ്ധ നയം സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ഐ.ടി.ഐകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്കുമെന്ന് പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.പ്രതിഷേധ പരിപാടികളുടെ ഭാഗമായി സെപ്റ്റംബർ 26 വ്യാഴാഴ്ച്ച ഐ.ടി.ഐകളില്‍ വിദ്യാർഥി സദസുകളും കെ.എസ്.യു സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *