Banner Ads

ഗാസയില്‍ അഭയാർഥി ക്യാമ്പുകളിൽ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി

ഗാസ : ഗാസയില്‍ അഭയാർഥികള്‍ വസിച്ചിരുന്ന സ്കൂളിന് നേരെ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ജബാലിയയിലെ സ്കൂളിന് നേർക്കാണ് ഇസ്രായേല്‍ വ്യോമാക്രമണം ഉണ്ടായത്.  15 പേർ ആക്രമണത്തില്‍ മരണപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. മരിച്ചവരില്‍ അധികം പേരും സ്ത്രീകളും കുട്ടികളുമാണെന്നാണ് മെഡിക്കല്‍ സംഘത്തിൽ ലഭിക്കുന്ന വിവരം. കൂടുതൽ പേർക്ക് ആക്രമണത്തില്‍ പരിക്ക് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ പല ആളുകളുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.  ജബാലിയ അഭയാർഥി ക്യാമ്പിന്റെ ഭാഗമായിട്ടുള്ള അല്‍-ഫാലൗജ സ്കൂളിന് നേർക്കാണ് ആക്രമണം നടന്നത്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെയിൽ ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയിവർധിച്ചിട്ടുണ്ട്.  അല്‍ അഖ്സ ആശുപത്രിയിലും ഇസ്രായേല്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നെവെന്ന് ഫലസ്തീൻ വാർത്ത ഏജൻസി വഫ റിപ്പോർട്ട് ചെയ്യുന്നു.  സെൻട്രല്‍ ഗസ്സയിലാണ് അല്‍ അഖ്സ ആശുപത്രി സ്ഥിതി ചെയ്യുന്നത്.  ഈ ആക്രമണത്തിൽ ഒരാള്‍ മരണപ്പെട്ടുവെന്നാണ് റിപ്പോർട്ട്. 2023 ഒക്ടോബർ ഏഴിന് ഗസ്സയില്‍ ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 41,534 പേരാണ് മരിച്ചിട്ടുള്ളത്.  96,092 പേർക്ക് പരിക്ക് സംഭവിക്കുകയൂം ചെയ്തു.  മരിച്ചവരിലും പരിക്കേറ്റവരിലും കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

Leave a Reply

Your email address will not be published. Required fields are marked *