Banner Ads

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ; ഒറ്റപ്പെട്ട മഴയും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നിലവിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.

തെക്കൻ ഒഡീഷ, വടക്കൻ ആന്ധ്രാപ്രദേശ് തീരം, മാന്നാർ കടലിടുക്ക് എന്നിവിടങ്ങളിൽ രൂപംകൊണ്ട ചക്രവാതച്ചുഴിയാണ് കേരളത്തിൽ മഴ സജീവമാകാൻ കാരണം. ഈ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന സൂചന.