
സംസഥാനത്ത് 18,19 തീയതികളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും പ്രത്യേകിച്ച് മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മൂന്നാം നാൾ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ പ്രവചനം.ഞായറാഴ്ച മുതൽ മഴയ്ക്ക് തക്കം കുറിയ്ക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം ഈ ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 18 ന് പത്തനംതിട്ട മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 19 ന് എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്