മോനിപ്പള്ളി:ഹോമിയോ രണ്ടാം നിലയില്‍ പ്രവർത്തിച്ചിരുന്നത് മൂലം ജനങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മോനിപള്ളി സാംസ്കാരിക നിലയത്തിന്റെ താഴത്തെ നിലയിലേക്ക് നവീകരിച്ചു പുനസ്ഥാപിച്ച ഹോമിയോ ആശുപത്രി പ്രായം ചെന്നവർക്ക് പ്രയോജന പ്രദം ആകും എന്ന് പ്രസിഡന്റ്കെ. എം തങ്കച്ചൻ അഭിപ്രായപെട്ടു.ജില്ലാ മെഡിക്കല്‍ ഓഫീസർ മിനി കെ എസ്, സ്ഥിരസമിതി അധ്യക്ഷരായ ജോണിസ് പി സ്റ്റീഫൻ, അഞ്ചു പി ബെന്നി, മെമ്ബര്‍മാരായ ജസീന്ത പൈലി, സുരേഷ് വി ടി, എലിയമ്മ കുരുവിള, ബിൻസി അനില്‍, റിനി വില്‍സണ്‍ എന്നിവർ ആശംസകള്‍ അറിയിച്ചു.