ആദ്യഘട്ടത്തില്‍ 10 ബസുകളാണ് ഇത്തരത്തില്‍ സര്‍വീസ് നടത്തുക. സൂപ്പര്‍ ഫാസ്റ്റിനും എക്സ്പ്രസിനും ഇടയിലായിരിക്കും ടിക്കറ്റ് നിരക്ക്.മ്യൂസിക് സിസ്റ്റം,വൈഫൈ കണക്ഷന്‍, പുഷ് ബാക്ക് സീറ്റ് എന്നിങ്ങനെ തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഉണ്ടാകും. 40 സീറ്റുകളാണ് ബസില്‍ ഉണ്ടാകുക.മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് വച്ചാകും പദ്ധതി ഉദ്ഘാടനം നിര്‍വഹിക്കുക.
യാത്രക്കാര്‍ക്ക് ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഇടയ്ക്ക് യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഗുണനിലവാരമുള്ള ഹോട്ടലുകളില്‍ സൗകര്യം ഏർപ്പെടുത്തിക്കൊടുക്കും . തിരുവനന്തപുരം കോഴിക്കോട്, കോഴിക്കോട് തിരുവനന്തപുരം, തിരുവനന്തപുരം പാലക്കാട്, പാലക്കാട് തൃശൂര്‍ റൂട്ടുകളില്‍ എ സി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ് നടത്തുമെന്നാണ് കെ എസ് ആര്‍ ടി സി നേരത്തെ അറിയിച്ചിരുന്നത്.ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.