Banner Ads

കേരള സ്‌കൂള്‍ കായിക മേളയുടെ ഉദ്ഘാടനം ഇന്ന്

സംസ്ഥാന സ്കൂൾ കായിക മേളയുടെ ഉൽഘാടനം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ വെച്ച്‌ ഇന്ന് നടക്കും ചടങ്ങ് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി ഉദ്ഘാടനം ചെയ്യും.ഫോര്‍ട്ട് കൊച്ചിയില്‍ നിന്നാരംഭിക്കുന്ന ദീപശിഖാ-ട്രോഫി ഘോഷയത്ര വൈകിട്ട് 4 മണിക്ക് മഹാരാജാസ് ഗ്രൗണ്ടിലെത്തും. പഴയിടം മോഹനന്‍ നമ്ബൂതിരിയുടെ നേതൃത്വത്തിലായിരിക്കും ഭക്ഷണം ഒരുക്കുക.

രാവിലെ 10 മണിയ്ക്ക് കലവറയുടെ പാല്‍കാച്ചല്‍ മന്ത്രി വി ശിവന്‍ കൂട്ടി വഹിക്കും. കായിക മേളയോടനുബന്ധിച്ച്‌ നഗരത്തില്‍ ഗതാഗതപരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാട്ടര്‍ മെട്രോ, മെട്രോ തുടങ്ങി വിപുലമായ ഗതാഗത സൗകര്യങ്ങളാണ് മത്സരാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം നടന്‍ മമ്മൂട്ടി നിര്‍വ്വഹിക്കും.മറ്റ് വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി ഒളിമ്ബിക്‌സ് മാതൃകയിലാണ് കായിക മേള സംഘടിപ്പിക്കുന്നത്.

17 വേദികളിലായി 39 ഇനങ്ങളില്‍ 29000 മത്സരാര്‍ത്ഥികള്‍ മേളയുടെ ഭാഗമാകും.ഗള്‍ഫിലെ കേരള സിലബസ് പഠിക്കുന്ന വിദ്യാര്‍ത്ഥികളും ഭിന്നശേഷി വിദ്യാര്‍ത്ഥികളും മേളയില്‍ പങ്കെടുക്കുന്നു.എന്നതാണ് സ്‌കൂള്‍ ഒളിമ്ബിക്‌സിന്റെ പ്രത്യേകത. മന്ത്രി പി രാജീവ് സംഘാടക സമിതി കണ്‍വീനറായി.കൂടാതെ 15 സബ് കമ്മിറ്റികള്‍ക്കായിരിക്കും നടത്തിപ്പ് ചുമതല. KSTA KP STA തുടങ്ങി അധ്യാപക സംഘടനകളും പരിപാടിയുടെ വോളന്റീയര്‍മാരായിരിക്കും.


     
                
                

Leave a Reply

Your email address will not be published. Required fields are marked *