
കഴിഞ്ഞ വർഷം നെല്‍വയലുകളില്‍ വിത്ത് വിതയ്ക്കുന്നതിന് ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ചതിന്റെ വിജയത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട്, ഈ വർഷം അവസാനത്തോടെ വരാനിരിക്കുന്ന ‘പുഞ്ച’ കൃഷി സീസണില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഡ്രോണുകളുടെ ഉപയോഗം വ്യാപിപ്പിക്കാൻ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു.
നിരീക്ഷണത്തിനും ഫോട്ടോയെടുക്കാനും സൈനിക ആവശ്യങ്ങള്‍ക്കും മാത്രമല്ല, നെല്‍കൃഷിക്കും ഡ്രോൺ ഒരു കൈ സഹായമാണ് എന്ന തിരിച്ചറിവാണ് തിരുവാർപ്പ് പഞ്ചായത്ത് കൈമാറുന്നത്.കഴിഞ്ഞ വർഷം, പരീക്ഷണാടിസ്ഥാനത്തില്‍ പുതുക്കട്ടൻപത്ത് നെല്‍പ്പാടങ്ങളില്‍ വിത്ത് വിതയ്ക്കാൻ ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു. ഈ പരീക്ഷണത്തിന്റെ ഗുണപരമായ ഫലങ്ങള്‍ കണ്ടതിനെത്തുടർന്ന്, ഡ്രോണ്‍ സഹായത്തോടെയുള്ള വിത്ത് വിതയ്ക്കല്‍ കൂടുതല്‍ വ്യാപകമാക്കാൻ തീരുമാനിച്ചത്.
തിരുവാർപ്പ് പഞ്ചായത്തിലെ ഏകദേശം 170 ഹെക്ടറില്‍ വിത്ത് വിതയ്ക്കാൻ ഡ്രോണുകള്‍ ഉപയോഗിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നാഷണല്‍ ബാങ്ക് ഫോർ അഗ്രികള്‍ച്ചർ ആൻഡ് റൂറല്‍ ഡെവലപ്‌മെന്റ് (നബാർഡ്) പദ്ധതിക്കായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ചെങ്ങളം ഗ്രാമത്തിലെ ഏകദേശം 70 ഹെക്ടർ വിസ്തൃതിയുള്ള മോർക്കാട് നെല്‍വയലിലാണ് വിത്ത് വിതയ്ക്കുക. പുറമെ, 14-ാം വാർഡിലെ ആകെ 100 ഹെക്ടർ വിസ്തൃതിയുള്ള മൂന്ന് നെല്‍വയലുകളില്‍ കൂടി ഡ്രോണ്‍ സഹായത്തോടെയുള്ള വിതയ്ക്കല്‍ പ്രവർത്തനങ്ങള്‍ക്കായി തിരഞ്ഞെടുത്തിട്ടുണ്ട്.