
തിരുവനന്തപുരം:ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പതിനെട്ടാം തീയതി നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മലപ്പുറം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, ജില്ലകളിലാണ് യെല്ലോ അലർട്ട്. 19ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞിട്ടുണ്ട്. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്ന് ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചേക്കും. കേരളത്തിൽ അടുത്ത് മൂന്ന് ദിവസം മഴ ദുർബലമാകാൻ സാധ്യതയുണ്ടെങ്കിലും ഒറ്റപ്പെട്ട മഴ തുടരുമെന്നുo കാലാവസ്ഥ വകുപ്പ് അറിയിച്ചു.