തൃശൂർ:പ്രവേശന പ്രക്രിയ പൂർത്തിയാക്കുന്നതിന്‍റെ അന്തിമ തീയതി വ്യക്തമാക്കുന്നതല്ലാതെ ഒരു കോളജിലെയും പ്രവേശന പ്രക്രിയയെക്കുറിച്ചുള്ള വിജ്ഞാപനം സർവകലാശാല പുറപ്പെടുവിച്ചിട്ടില്ല.നഴ്‌സിങ് കോളജുകളുടെ പ്രവേശന പ്രക്രിയയില്‍ എൻ.ആർ.ഐ മാനേജ്‌മെന്‍റ് പ്രവേശനത്തിനുള്ള അവസാന തീയതി ഹൈകോടതി നിർദേശപ്രകാരം മാറ്റിയതായി കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടേതെന്ന പേരില്‍ വരുന്ന വിജ്ഞാപനം വ്യാജമാണെന്ന് രജിസ്ട്രാർ അറിയിച്ചു.വ്യാജ വിജ്ഞാപനത്തെക്കുറിച്ചുള്ള അന്വേഷണത്തിനും തുടർനടപടികള്‍ക്കും സർവകലാശാല സൈബർ സെക്യൂരിറ്റി സെല്ലില്‍ പരാതി രജിസ്റ്റർ ചെയ്തതായും അറിയിപ്പില്‍ പറയുന്നു.