Banner Ads

ഉരുൾപൊട്ടലിൽ മരിച്ചവരുടെ ഓർമ്മയ്ക്ക്: ചൂരൽമലയിലെ ശ്മശാനം ഇനി ‘ജൂലൈ 30 ഹൃദയഭൂമി’

വയനാട്:ചൂരൽമല ഉരുൾപൊട്ടൽ ദുരന്തഭൂമി ശ്മശാനം ‘ജൂലൈ 30 ഹൃദയഭൂമി’ എന്ന് പുനർനാമകരണം ചെയ്തു.മേപ്പാടി ഗ്രാമ പഞ്ചായത്തിന്റേതാണ് തീരുമാനം. പഞ്ചായത്ത് അംഗമായ അയ്യൽ സാജിദ് ആണ് ഈ പേര് നിർദ്ദേശിച്ചത്.

പേര് നിർദേശിക്കുന്നത് സംബന്ധിച്ച തീരുമാനം പഞ്ചായത്തിൽ നടന്ന സർവ്വകക്ഷിയോഗം എടുത്തിരുന്നു.ജൂലൈ 30ന് ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരു വർഷം തികയുകാണ്. പുത്തുമലയിൽ സർവമതപ്രാർത്ഥനയും പുഷാർച്ചനയും അനുസ്മരണവും നടക്കും. കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ നടന്ന യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമായിരുന്നു.