
തൊടുപുഴ: ഇന്ന് ചേർന്ന ഭരണസമിതി യോഗത്തിന്റെതാണ് തീരുമാനം.സാബുവിന്റെ ആത്മഹത്യാക്കുറിപ്പിൽ ഉൾപ്പെട്ടവരാണ് മൂന്ന് പേരും. മൂവർക്കുമെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് സാബുവിന്റെ കുടുംബം ആവശ്യപ്പെട്ടതായിരുന്നു.
എന്നാൽ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല. സംഭവത്തിൽ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി വരികയാണ്.കട്ടപ്പന റൂറൽ ഡെവലപ്പ്മെന്റ് കോർപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലാർക്ക് സുജാ മോൾ ജോസ്, ജൂനിയർ ക്ലാർക്ക് ബിനോയ് തോമസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും പോലീസ് പറഞ്ഞു.
കട്ടപ്പന എഎസ്പിയുടെ നേതൃത്വത്തിലുള്ള ഒൻപതംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.സാബുവിന്റെ ഭാര്യയുടെയും രണ്ടു മക്കളുടെയും മൊഴി കഴിഞ്ഞ ദിവസം എടുത്തിരുന്നു. ഭീഷണിസന്ദേശം പുറത്തുവന്ന പശ്ചാത്തലത്തിൽ സാബുവിന്റെ ഫോണും പരിശോധനയ്ക്കു വിധേയമാക്കി.