Banner Ads

ഐ വാണ്ടഡ് ടു റേപ്പ് യു; യുവതിയുടെ മൊഴി പുറത്ത്, രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

തിരുവനന്തപുരം : ബംഗളൂരു സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന രണ്ടാമത്തെ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഹർജിയിൽ വിശദമായ വാദം കേട്ട കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. 23 വയസ്സുള്ള ബംഗളൂരു സ്വദേശിനിയാണ് പരാതി നൽകിയത്.

യുവതി കെപിസിസി പ്രസിഡന്റിന് ഇ-മെയിലായി നൽകിയ പരാതി ഡിജിപിക്ക് കൈമാറുകയും ഡിജിപി മുഖേന ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം ഐജി പൂങ്കുഴലിയാണ് പരാതിക്കാരിയുടെ മൊഴി നേരിട്ടെടുത്തത്. പൊലീസുമായി ഓൺലൈനിൽ ബന്ധപ്പെടാൻ സൗകര്യമുണ്ടായിരിക്കെ പരാതിക്കാരി കെപിസിസി പ്രസിഡന്റിന് ഇ-മെയിൽ അയച്ചത് ദുരൂഹമാണ്.

പരാതിയിൽ പീഡനം നടന്ന തീയതിയോ സ്ഥലമോ വ്യക്തമല്ല. 2023ൽ ഏതോ ഒരു ഹോംസ്റ്റേയിൽ വെച്ച് പീഡനം നടന്നു എന്നാണ് ആരോപണം. രാഹുലിനെതിരായ ആദ്യ കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് അവ്യക്തമായ ഈ പരാതി വന്നതെന്നത് രാഷ്ട്രീയ പ്രേരിതമായ ഗൂഢാലോചനയിലേക്ക് വിരൽ ചൂണ്ടുന്നു. പരാതി യാഥാർത്ഥ്യമാണെന്നും പരാതിക്കാരി വ്യക്തമായ മൊഴി നൽകിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.

പരാതിക്കാരി വ്യക്തമായ മൊഴി നൽകിയ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കരുത് എന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തതെന്ന് യുവതി മൊഴിയിൽ പറയുന്നു. സംസാരിക്കാനെന്നു പറഞ്ഞാണ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ട് പോയത്. ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയതെന്നും യുവതി മൊഴിയിൽ വ്യക്തമാക്കുന്നു.

ഐ വാണ്ടഡ് ടു റേപ്പ് യു എന്ന് പറഞ്ഞു കൊണ്ടിരുന്നു. ശ്വാസം മുട്ടൽ അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടർന്നു. ലൈംഗിക അതിക്രമത്തിനു ശേഷം വിവാഹം ചെയ്യാനാകില്ലെന്ന് അറിയിച്ചു. കേസുമായി മുന്നോട്ട് പോകാൻ ഭയമുണ്ടെന്നും യുവതി മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മൊഴി സീൽ വെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. ആദ്യ പീഡനക്കേസിൽ ജില്ലാ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നെങ്കിലും ഹൈക്കോടതി ഡിസംബർ 15 വരെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്.