Banner Ads

പുനലൂരിൽ ഭാര്യയെ വെട്ടിക്കൊന്ന്; ഭർത്താവ് പോലീസിൽ കീഴടങ്ങി

കൊല്ലം : പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം പ്രതിയായ ഐസക്ക് ഫേസ്ബുക്കിൽ കൊലപാതകവിവരം പങ്കുവെച്ച ശേഷം പുനലൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.