
പാലക്കാട് : ശ്രീകൃഷ്ണപുരത്ത് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് ദീക്ഷിതിനെതിരെ കൊലക്കുറ്റം ചുമത്തി. വൈഷ്ണവിയെ മുഖത്ത് ബെഡ്ഷീറ്റ് അമർത്തി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. വൈഷ്ണവി മരിച്ചെന്ന് ഉറപ്പായ ശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ് പ്രതി ബന്ധുക്കളെ വിവരം അറിയിച്ചത്.
ദീക്ഷിതിനെതിരെ പട്ടികജാതി/വർഗ്ഗ അതിക്രമം തടയൽ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കേസിന്റെ അന്വേഷണ ചുമതല മണ്ണാർക്കാട് ഡിവൈഎസ്പി സന്തോഷ് കുമാറിനാണ്. നാല് വർഷത്തെ പ്രണയത്തിന് ശേഷം ഒന്നര വർഷം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്.