Banner Ads

തുടർച്ചയായ രണ്ടാം ദിവസം വൻ വിലയിടിവ്; സർവ്വകാല റെക്കോർഡിൽ നിന്ന് താഴേക്ക്, സ്വർണ്ണ വിപണിക്ക് പുത്തൻ പ്രതീക്ഷ

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണ വില കുത്തനെ ഇടിഞ്ഞു. ഇന്നലെ 520 രൂപ കുറഞ്ഞതിന് പിന്നാലെ ഇന്ന് പവന് 720 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്റെ വില 89,800 രൂപയിൽ നിന്ന് 89,080 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 90 രൂപ കുറഞ്ഞ് 11,135 രൂപയായി. ഇന്നലെ വില ഇടിഞ്ഞെങ്കിലും ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടുന്ന പ്രവണത നിലനിന്നിരുന്നത് വിപണിയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.

എന്നാൽ ഇന്ന് ആ പതിവ് തെറ്റിച്ചുകൊണ്ട് വില താഴ്ന്നത് സ്വർണ വിപണിക്ക് ഉണർവ് നൽകിയിട്ടുണ്ട്. ഒക്ടോബർ 21ന് പൊന്നിന്റെ വില സർവ്വകാല റെക്കോർഡായ 97,360 രൂപ വരെ എത്തിയിരുന്നു. ഈ വൻ വിലവർദ്ധനവ് കാരണം പണിക്കൂലി ഉൾപ്പെടെ ഒരു ലക്ഷം രൂപ കടക്കുന്ന അവസ്ഥയിലെത്തി ആഭരണ വ്യവസായം സ്തംഭിച്ച നിലയിലായിരുന്നു. ഈ റെക്കോർഡ് വിലയിൽ നിന്നുള്ള തുടർച്ചയായ ഇടിവ് വിപണിക്ക് പുത്തൻ പ്രതീക്ഷ നൽകുന്നു.