പശുമല ടൗണിലെ കെആർ ബില്‍ഡിങിലാണ് തീപിടിത്തമുണ്ടായത്.ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. പുലർച്ചെ ആയതിനാല്‍ കെട്ടിടത്തില്‍ ആരും ഉണ്ടായിരുന്നില്ല. അതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.പീരുമേട്ടില്‍ നിന്നുള്ള അഗ്നിശമന സേന ആദ്യമെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പിന്നീട് കട്ടപ്പന, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നു ഫയർ യൂണിറ്റുകള്‍ കൂടി എത്തിയാണ് തീയണച്ചത്.40ലേറെ വർഷം പഴക്കമുള്ള രണ്ട് നിലകളുള്ള കെട്ടിടത്തിലാണ് തീ പടർന്നത്. പത്തിലേറെ സ്ഥാപനങ്ങള്‍ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പൂർണമായും തടിയില്‍ നിർമിച്ച കെട്ടിടമായതിനാല്‍ തീ അതിവേഗം പടർന്നു പിടിക്കുകയായിരുന്നു. 5 കടകളും കമ്ബ്യൂട്ടർ സെന്ററും ഡ്രൈവിങ് സ്കൂളും കത്തി നശിച്ചു. തീ പൂർണമായും അണച്ചു.
കോടികളുടെ നഷ്ടമാണ് സംഭവിച്ചത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍.തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നു പ്രഥാമിക നിഗമനമുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പൊലീസ് പരിശോധന തുടരുന്നു.