Banner Ads

ആശുപത്രി സുരക്ഷയിൽ വീഴ്ച; കെ.ജി.എം.ഒ.എ. സമരത്തിലേക്ക്, താമരശ്ശേരി ആശുപത്രി അടച്ചു

കോഴിക്കോട് : താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ സംഘടന കെ.ജി.എം.ഒ.എ. സമരത്തിലേക്ക്. ആക്രമണത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിൽ ഡോക്ടർമാർ സേവനം നിർത്തിവെച്ചു.

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ മുഴുവൻ സേവനവും നിർത്തിവെച്ചതായി കെ.ജി.എം.ഒ.എ. ഭാരവാഹികൾ അറിയിച്ചു. ജില്ലയിലെ മറ്റ് ആശുപത്രികളിൽ അത്യാഹിത വിഭാഗം (Casualty) ഒഴികെയുള്ള വിഭാഗങ്ങളിൽ സേവനങ്ങൾ നിർത്തിവെച്ച് ഡോക്ടർമാർ പ്രതിഷേധത്തിൽ പങ്കുചേരും.

ആശുപത്രികളിലെ സുരക്ഷാ വീഴ്ചയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ജോലി സുരക്ഷ ഉറപ്പാക്കുന്നതിൽ സിസ്റ്റം പൂർണ്ണമായും പരാജയപ്പെട്ടു എന്ന് കെ.ജി.എം.ഒ.എ. ആരോപിച്ചു. വന്ദന ദാസ് കൊല്ലപ്പെട്ട സമയത്ത് സർക്കാർ നൽകിയ ഉറപ്പുകളെല്ലാം പാഴായിപ്പോയെന്നും സംഘടന ചൂണ്ടിക്കാട്ടി.