
ദില്ലി: വർണ്ണങ്ങളുടെ ഉത്സവം തൃശൂർ പൂരത്തിന് ആശംസകൾ നേർന്നുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സമൂഹമാധ്യമത്തിലാണ് അമിത് ഷായുടെ ആശംസ അറിയിച്ചത്. തൃശ്ശൂർ പൂരം നിറഞ്ഞാടുന്ന ഇന്ന് കേരളത്തിലെ എല്ലാ സഹോദരിമാർക്കും സഹോദരന്മാർക്കും എന്റെ ഹൃദയം നിറഞ്ഞ പൂരം ആശംസകൾ നേരുന്നുവെന്ന് അമിത് ഷാ എക്സിൽ കുറിച്ചിരിക്കുന്നത്. മഹാനായ ശക്തൻ തമ്പുരാൻ തുടങ്ങി വച്ച ഈ ആഘോഷം വർണ്ണാഭമായ നമ്മുടെ ആചാരങ്ങളുടെ നേർകാഴ്ച ആവുകയും, അനാദിയായ നമ്മുടെ സാംസ്കാരിക പൈതൃകത്തിന്‍റെ ഐക്യത്തെ സൂചിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .