Banner Ads

2026ലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; ഓണം തുടർച്ചയായി നാല് ദിവസം, പെസഹാ വ്യാഴവും പൊതുഅവധി പട്ടികയിൽ

തിരുവനന്തപുരം : 2026-ലെ പൊതുഅവധി ദിനങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും അംഗീകരിച്ചിട്ടുണ്ട്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള പട്ടികയിൽ പെസഹാ വ്യാഴം കൂടി ഉൾപ്പെടുത്തും. ഈ ആക്ട് അനുസരിച്ച് 22 അവധികളാണുള്ളത്.ഇതിൽ മൂന്ന് ഞായറാഴ്ചകളും ഉൾപ്പെടുന്നു. തൊഴിൽ നിയമങ്ങളുടെ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട്സ്,

കേരള ഷോപ്‌സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് മുതലായവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം 1958-ന്റെ കീഴിൽ വരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുള്ളൂ. മാര്‍ച്ച് നാല് ബുധനാഴ്ച ഹോളിദിനത്തില്‍ ന്യൂഡല്‍ഹിയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി അനുവദിക്കും.

അവധി ദിനങ്ങള്‍

ജനുവരി 2 മന്നം ജയന്തി, ജനുവരി 26 റിപ്പബ്ലിക് ദിനം, മാര്‍ച്ച് 20 ഈദുല്‍ ഫിത്ര്‍, ഏപ്രില്‍ 2 പെസഹ വ്യാഴം, ഏപ്രില്‍ 3 ദുഃഖവെള്ളി, ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 15 വിഷു, മേയ് 1 മേയ് ദിനം, മേയ് 27 ബക്രീദ്, ജൂണ്‍ 25 മുഹറം, ഓഗസ്റ്റ് 12 കര്‍ക്കടകവാവ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 25 ഒന്നാം ഓണം/നബിദിനം, ഓഗസ്റ്റ് 26 തിരുവോണം, ഓഗസ്റ്റ് 27 മൂന്നാം ഓണം, ഓഗസ്റ്റ് 28 നാലാം ഓണം /ശ്രീനാരായണഗുരു ജയന്തി/ അയ്യങ്കാളി ജയന്തി,

സെപ്റ്റംബര്‍ 4 ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ 21 ശ്രീനാരായണഗുരു സമാധി, ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, ഒക്ടോബര്‍ 20 മഹാനവമി, ഒക്ടോബര്‍ 21 വിജയദശമി, ഡിസംബര്‍ 25 ക്രിസ്മസ്. പൊതു അവധിയായ ഞായർ ദിവസങ്ങളിൽ വരുന്നതിനാൽ മഹാശിവരാത്രി (ഫെബ്രുവരി 15), ഈസ്റ്റർ (ഏപ്രിൽ 5), ദീപാവലി (നവംബർ 8) എന്നീ ദിവസങ്ങൾ പൊതുഅവധി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധി

ജനുവരി 2, ജനുവരി 26, മാര്‍ച്ച് 20, ഏപ്രില്‍ 1, ഏപ്രില്‍ 3, ഏപ്രില്‍ 14, ഏപ്രില്‍ 15, മേയ് 1, മേയ് 27, ഓഗസ്റ്റ് 15 , ഓഗസ്റ്റ് 25, ഓഗസ്റ്റ് 26, ഓഗസ്റ്റ് 28, സെപ്റ്റംബര്‍ 4, സെപ്റ്റംബര്‍ 21, ഒക്ടോബര്‍ 2, ഒക്ടോബര്‍ 20, ഒക്ടോബര്‍ 21 , ഡിസംബര്‍ 25.

നിയന്ത്രിത അവധി

മാര്‍ച്ച് 4 അയ്യാ വൈകുണ്ഠസ്വാമി ജയന്തി, ഓഗസ്റ്റ് 28 ആവണി അവിട്ടം, സെപ്റ്റംബര്‍ 17 വിശ്വകര്‍മദിനം.