കോഴിക്കോട് : ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. സംഭവത്തില്‍ അമ്മയുടെ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കത്താണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ മൂന്നുപേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. കേസില്‍ അധികം പേര്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു. 15 വയസുകാരിയെ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ആറുമാസം ഗര്‍ഭിണിയാണെന്ന് മനസിലാക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കളായ മലപ്പുറം അരീക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, യുസുഫ്, അസം സ്വദേശി മോമന്‍ അലി തുടങ്ങിയവര്‍ അറസ്റ്റിലാവുകയായിരുന്നു. പ്രതികളെ താമരശേരി കോടതിയില്‍ ഹാജരാക്കിയതിന് ശേഷം റിമാന്‍ഡ് ചെയ്തു. പെൺകുട്ടിയെ തിരുവനന്തപുരം ചൈല്‍ഡ് കെയര്‍ സെന്ററിലേയ്ക്ക് മാറ്റി.