Banner Ads

വിവാദ പരാമർശo തമിഴ്‌നാട് മന്ത്രി കെ പൊൻമുടിക്ക് ; എതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ചെന്നൈ: വിവാദ പരാമർശനം നടത്തിയ തമിഴ്‌നാട് മന്ത്രി കെ പൊൻമുടിക്ക് എതിരെ സ്വമേധയാ കേസെടുത്ത് മദ്രാസ് ഹൈക്കോടതി, സ്ത്രീകളെയും ഹൈന്ദവ ദൈവങ്ങളെയും കുറിച്ച് വിദ്വേഷ പരാമർശങ്ങൾ നടത്തിയതിനാണ് കോടതി ഈ ഉത്തരവിട്ടത്. വിഷലിപ്തമായ പരാമർശമാണ് പൊൻമുടിയുടേതെന്ന് ഹൈക്കോടതി പറഞ്ഞു. വിഷയത്തിൽ പോലീസ് കേസെടുക്കാതിരുന്നതിനെ കോടതി വിമർശിച്ചു.

ശൈവ-വൈഷ്ണവ വിഭാഗങ്ങളുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ പ്രസ്താവന.പരാമർശം കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയതോടെ പൊൻമുടിയെ ഡി എം കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. പൊന്മുടിയുടെ പരാമർശത്തിനെതിരെ പാർട്ടിയിലെ സ്ത്രീകളുടെ സംഘടനകൾ പ്രക്ഷോപം ഉയർത്തി വരികയും ഇത്തരം പരാമർശങ്ങൾ മന്ത്രിമാർ നടത്തരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *